കരട് രൂപം(Abstract ) വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളിലെ സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പ്രതിനിധാനമാണ് ഈ പഠനം . ദാരിദ്ര്യം, ജാതി, മതം, ലിംഗ അസമത്വം, രാഷ്ട്രീയ പീഡനം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് വിശകലനം നടത്തുന്നത്. Premalekhanam, Balyakalasakhi, Ntuppuppakkoranendarnnu, Pathummayude Aadu, Mathilukal തുടങ്ങിയ പ്രധാന കൃതികളുടെ സമഗ്രമായ വായനയിലൂടെ ബഷീർ കൂർമ്മമായ സാമൂഹിക വിമർശനം എങ്ങനെ നിർവഹിക്കുന്നുവെന്ന് ഈ പഠനം തെളിയിക്കുന്നു. അദ്ദേഹത്തിൻറെ കഥകളിൽ സമൂഹത്തിലെ പരിത്യജിതരും അവഗണിക്കപ്പെട്ടവരുമായ മനുഷ്യരുടെ ജീവിതങ്ങളാണ് മുൻനിരയിൽ വരുന്നത്. വിശപ്പ്, തൊഴിലില്ലായ്മ ,പിതൃസത്താധിപത്യം, സാമുദായിക വിഭജനങ്ങൾ എന്നിവയുടെ ക്രൂര യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുന്നതിനോടൊപ്പം സ്നേഹവും അവ കാത്തുസൂക്ഷിക്കുന്നു. കൂടാതെ, മുസ്ലിം ജനസമുദായം തന്നെ തനത് സംസാരഭാഷാപ്രയോഗം, ഒരു ജനാധിപത്യ സാഹിത്യ തന്ത്രമായി പ്രവർത്തിക്കുന്നതും, ഉന്നത-ജനകീയ ഭാഷാഭേദങ്ങളിലെ വേർതിരിവ് ഇല്ലാതാക്കുന്നതും ഈ പഠനം വിശകലനം ചെയ്യുന്നു.ബഷീറിന്റെ സമഗ്രസാഹിത്യം സാമൂഹിക ഘടനകളെ മനുഷ്യകേന്ദ്രിതമായി വിമർശിക്കുന്നതും, ജീവിതത്തിന്റെ ശക്തമായ സാക്ഷ്യമായി നിലകൊള്ളുന്നതുമാണെന്നും ഈ പഠനം നിരൂപിക്കുന്നു. താക്കോൽ വാക്കുകൾ (Keywords): പ്രധാന കൃതികൾ:-പ്രേമലേഖനം, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, എൻ്റ് ഉപ്പാപ്പയ്ക്ക് ഒരാനേണ്ടാര്ന്നു, മതിലുകൾ ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, ജന്മദിനം
Jomole Jose (Sat,) studied this question.